Skip to main content

*നീറ്റ് പരിശീലനം*

2027 ലെ നീറ്റ്/ ജെഇഇ പ്രവേശന പരീക്ഷാ പരിശീലനത്തിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ചിലെ പ്ലസ് ടു പൊതു പരീക്ഷയിൽ സയൻസ് വിഷയമെടുത്ത് വിജയിച്ച പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ മാർക്കിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് പരിശീലനം നല്‍കുക. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള പട്ടികവർഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, ലിംഗം, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം, പ്ലസ് ടു പരീക്ഷ സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റ് പകർപ്പ്, എന്നിവ സഹിതം അപേക്ഷകൾ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിൽ സമർപ്പിക്കണം. സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിൽ താമസിക്കുന്നവർ അതാത് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. നീറ്റ് പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 70 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഫോണ്‍- 04936 202232

date