Skip to main content

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി പരിധിയിലെയും അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിലെയും എല്ലാ മദ്യവിൽപ്പനശാലകളുടേയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ അനു കുമാരി ഉത്തരവ് പുറപ്പെടുവിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, അരുവിക്കര ദേവീക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങൾ എത്തിച്ചേരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ക്രമസമാധാനപാലനം നിലനിർത്തുന്നതിന്റെയും ഭാഗമായാണ് മദ്യനിരോധനം ഏർപ്പെടുത്തിയത്.

date