Skip to main content

വിവരാവകാശ നിയമം: സെമിനാർ ഇന്ന്(ജൂലൈ 30ന് )

വിവരാവകാശ നിയമം  ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ വട്ടിയൂർക്കാവ്, കഴക്കൂട്ടം, നേമം നിയോജകമണ്ഡലങ്ങളിലെ വിവിധ സർക്കാർ ഓഫീസുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പലേറ്റ് അതോറിറ്റികൾക്കുമായി വ്യാഴാഴ്ച (ജൂലൈ 30ന് ) സെമിനാർ നടത്തും. 

പട്ടം ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.  വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ എം.എൽ.എ മുഖ്യാതിഥിയാകും.  ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി. ഹരി നായർ മുഖ്യപ്രഭാഷണവും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. ശ്രീകുമാർ എം. വിഷയാവതരണവും നടത്തും.  മുൻ നിയമ വകുപ്പ് അഡീഷണൽ സെക്രട്ടറിയും വിവരാവകാശ കമ്മീഷനിലെ ലീഗൽ എക്സ്പേർട്ടുമായിരുന്ന കെ. പ്രസാദ് ജീവനക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകും.

date