Post Category
ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി
ഓണം മുന്നൊരുക്കത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാറ്ററിംഗ്, ഹോട്ടല്‍, റസ്റ്റോറന്റ് മേഖലകളില്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്കു വേണ്ടി നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ഫ്ളോറല്‍ പാലസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ എ.എ. അനസ് അധ്യക്ഷത വഹിച്ചു. പാലാ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ നിമ്മി അഗസ്റ്റിന്‍, കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. തെരെസിലിന്‍ ലൂയിസ്, ഓള്‍ കേരളാ കാറ്ററിംഗ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയാസ്, കെ.എച്ച്.ആര്‍.എ പ്രതിനിധി പ്രതീഷ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന ക്ലാസിന് ബി. സനൂഷ് ചന്ദ്രന്‍ നേതൃത്വം നല്‍കി
date
- Log in to post comments