ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
മലപ്പുറം ജില്ലയിലെ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് 1 - ഡയറക്ട് റിക്രൂട്ട്മെന്റ് - കാറ്റഗറി നമ്പറുകള്‍: 211/2025, i എന്‍.സി.എ.- ഇ/ബി/ടി 254/2025, i എന്‍.സി.എ.- ഒ.ബി.സി.255/2025) തസ്തികയുടെ എന്‍ഡ്യൂറന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഓഗസ്റ്റ് 04, 05, 10, 11 തീയതികളില്‍ നടക്കും. മലപ്പുറം വളാഞ്ചേരിക്ക് സമീപമുള്ള കോട്ടക്കല്‍ വളക്കുളം കോഴിച്ചെനയിലെ 'ആര്‍.ആര്‍.ആര്‍.എഫ് ഗ്രൗണ്ട് ക്ലാരി'യിലാണ് പരീക്ഷ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റും പി.എസ്.സി അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകണം. ഏതെങ്കിലും പരിശീലന കേന്ദ്രങ്ങളുടെ പേരോ ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവരെ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
- Log in to post comments