Skip to main content

ഡ്രോണുകളുടെ നിയന്ത്രണവും രജിസ്‌ട്രേഷനും: പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍

ജില്ലയില്‍ ആളില്ലാ വിമാന സംവിധാനങ്ങള്‍ / ഡ്രോണുകള്‍ എന്നിവയുടെ  സംഭരണം, രജിസ്‌ട്രേഷന്‍, കൈമാറ്റം എന്നിവയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ നിര്‍ണ്ണായക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് 250 ഗ്രാമിന് മുകളില്‍ തൂക്കമുള്ള എല്ലാത്തരം ഡ്രോണുകളും ഡിജിറ്റല്‍ സ്‌കൈ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (യു.ഐ.എന്‍.) സ്വന്തമാക്കേണ്ടതുണ്ട്. കൂടാതെ ഡ്രോണുകള്‍ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുമ്പോള്‍ പുതിയ ഉടമസ്ഥന്റെ വിവരങ്ങള്‍ പോര്‍ട്ടലില്‍ കൃത്യമായി പുതുക്കണം. സുരക്ഷാ നിയന്ത്രിത മേഖലകളില്‍ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നതും രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡ്രോണുകള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഈ പുതിയ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസിനും തഹസില്‍ദാര്‍മാര്‍ക്കും ഉള്‍പ്പെടെയുള്ള എല്ലാ ജില്ലാതല വകുപ്പ് മേധാവികള്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി

date