Post Category
വിവിധ കമ്പനി/കോര്‍പ്പറേഷന്‍ തസ്തികകള്‍: പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് ഒന്നിന്
സംസ്ഥാനത്തെ വിവിധ കമ്പനി, കോര്‍പ്പറേഷനുകളിലെ ഓഫീസ് അറ്റന്‍ഡന്റ്, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള ഒന്നാം ഘട്ട ഒ.എം.ആര്‍. പ്രിലിമിനറി പരീക്ഷ ആഗസ്റ്റ് ഒന്നിന് (ശനി) മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ആദ്യ ഘട്ട പരീക്ഷ രാവിലെ 10.00 മുതല്‍ 11.35 വരെയും, രണ്ടാം ഘട്ട പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റും അംഗീകൃത അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി രാവിലെ പരീക്ഷയുള്ളവര്‍ 9.30-നും ഉച്ചയ്ക്ക് പരീക്ഷയുള്ളവര്‍ 1.00-നും മുന്‍പായി അതാത് കേന്ദ്രങ്ങളില്‍ എത്തണം.
date
- Log in to post comments