Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനം

ഈ വര്‍ഷം സയന്‍സ് വിഷയങ്ങളില്‍ പ്ലസ് ടു വിജയിച്ച പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സൗജന്യ ദീര്‍ഘകാല നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ പ്രവേശന പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് കുറഞ്ഞത് എഴുപത് ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും രക്ഷിതാവിന്റെ സമ്മതപത്രവും പ്ലസ് ടു, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് ആറിന് വൈകുന്നേരം അഞ്ചിനകം നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലോ നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭ്യമാക്കണം. ഫോണ്‍- 04931220315, 9496070368, 9496070369, 9496070400.

date