അറിയിപ്പുകള്‍
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം
കോഴിക്കോട്, നാദാപുരം, കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് പത്ത് വര്‍ഷത്തിലധികം ആക്ടീവ് പ്രാക്റ്റീസുള്ള അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന് മുമ്പ് കലക്ടറേറ്റില്‍ അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജനന തീയതിയും വിലാസവും തെളിയിക്കുന്ന രേഖകള്‍, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം.
വിദ്യാഭ്യാസാനുകൂല്യം: അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും ആറ് ലക്ഷം വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിന് സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഒ.ബി.സി (എച്ച്) വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ ദീര്‍ഘിപ്പിച്ചു. വിശദ വിവരങ്ങള്‍ www.egrantz.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
വളയം ഗവ. ഐ.ടി.ഐയില്‍ എസ്.സി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് നടക്കും. യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04962461263, 9446014805.
സീറ്റൊഴിവ്
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് എന്നീ
കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
താല്‍പര്യപത്രം ക്ഷണിച്ചു
കേരള ഫിഷറീസ് വകുപ്പ് മുഖേന വിദ്യാതീരം പദ്ധതിയിന്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സി.എ, എ.സി.സി.എ, ജര്‍മന്‍, ഇറ്റാലിയന്‍, എല്‍.എല്‍.ബി, ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി, സിവില്‍ സര്‍വീസ് പരിശീലനങ്ങള്‍ക്ക് ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. ഓഗസ്റ്റ് 15നകം കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനം
ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ ഉത്തര മേഖലയില്‍ ഉള്‍പ്പെട്ട കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇ.എസ്.ഐ ആശുപത്രി/ഡിസ്‌പെന്‍സറികളില്‍ അസി. ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ കോഴിക്കോട് മാങ്കാവ് പെട്രോള്‍ പമ്പിന് സമീപം എരഞ്ഞിക്കല്‍ ഭഗവതി ടെമ്പില്‍ റോഡിലെ സായ് ബില്‍ഡിങ്ങിലുള്ള ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. യോഗ്യത: എം.ബി.ബി.എസ്, പെര്‍മനന്റ് ടി.സി.എം.സി രജിസ്‌ട്രേഷന്‍. ജനനതീയതി, യോഗ്യത, പ്രവൃത്തി പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2322339.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ട്രാന്‍സിറ്റ് മെയില്‍ ഓഫീസ്-ഉണ്ണികുളം റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് 1000 പേലോഡില്‍ കുറയാതെ ശേഷിയുള്ള നാലുചക്ര വാഹനങ്ങള്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് ലഭിക്കണം. വിലാസം: പോസ്റ്റ് ഓഫീസ് സൂപ്രണ്ട്, വടകര ഡിവിഷന്‍, വടകര -673101. ഫോണ്‍: 0496 2523025.
ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് ചേളന്നൂര്‍ സി.ഡി.പി.ഒയുടെ കാര്യാലയത്തിനു കീഴിലെ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളിലെ 172 അങ്കണവാടികളില്‍ 2026-27ല്‍ കോഴിമുട്ട, പാല്‍ എന്നിവ വിതരണം ചെയ്യാന്‍ സെക്ടര്‍ തലത്തില്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചേളന്നൂര്‍ ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും. ഫോണ്‍: 0495 2261560, 9188959866
ഐ.ടി.ഐ സ്‌പോട്ട് അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍, വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍, ഡ്രൈവര്‍ കം മെക്കാനിക്ക് എന്നീ നോണ്‍മെട്രിക് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04952461898, 9947895238.
ടെണ്ടര്‍ ക്ഷണിച്ചു
കുന്ദമംഗലം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ മാവൂര്‍, കൊടിയത്തൂര്‍, കാരശ്ശേരി, മുക്കം പഞ്ചായത്തുകളിലെ 117 അങ്കണവാടികളിലേക്ക് 2026-27ല്‍ ആഴ്ചയില്‍ മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ മുക്കം ടൗണിലെ പരതയില്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495 2294016.
- Log in to post comments