Post Category
അങ്കണവാടികൾ സന്ദർശിച്ചു
വനിതശിശു വികസന വകുപ്പിൻ്റെ അർബൻ-3 മേഖലയ്ക്കു കീഴിലുള്ള അങ്കണവാടികളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ സന്ദർശനം നടത്തി. ശ്രീകാര്യം ചെറുവയ്ക്കൽ, ആനയറ , മരുതംകുഴി,കാഞ്ഞിരംപാറ എന്നിവിടങ്ങളിലെ അങ്കണവാടികളിലാണ് സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം അഡ്വ സബിത ബീഗം സന്ദർശനം നടത്തിയത്. അങ്കണവാടികളിലെ പോഷകാഹാര വിതരണം വിലയിരുത്തി. സംസ്ഥാനഭക്ഷ്യ കമ്മീഷൻ ഉദ്യോഗസ്ഥരായ സജീവ്കുമാർ.എസ്, എയ്ഞ്ചൽ ബെന്നി ഉൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.
date
- Log in to post comments