Skip to main content

പി.ആര്‍.ഡിയില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍; ഇപ്പോള്‍ അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് സേവനം. അപേക്ഷകര്‍ ഇടുക്കി ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  

വീഡിയോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കുന്നര്‍ക്ക് ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടൂ യോഗ്യത അഭിലഷണീയം.

സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വാര്‍ത്താ വീഡിയോകള്‍ അതിവേഗം എഡിറ്റ് ചെയ്ത് നല്‍കാന്‍ കഴിയണം.

ഡിജിറ്റല്‍ എസ്.എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച്  ഹൈ റസല്യൂഷന്‍ വാര്‍ത്താചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരെയാണ് ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് പരിഗണിക്കുന്നത്. വൈഫൈ  ക്യാമറയുള്ളവര്‍ക്കും  ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.

അപേക്ഷകളും അനുബന്ധ രേഖകളും 2026 ഓഗസ്റ്റ് ഏഴ് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരില്‍നിന്ന് അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. വിശദ വിവരങ്ങള്‍ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍-04862233036.

date