Skip to main content

*തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബേൺസ് സർജൻ ഒഴിവ്: വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 5-ന്

*

 

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ.വൈ/കാസ്പ് (ആർ.എസ്.ബി.വൈ) പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ബേൺസ് സർജൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.സി.എച്ച്/ഡി.എൻ.ബി (പ്ലാസ്റ്റിക് സർജറി) ഒപ്പം ടി.സിഎം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ എം.എസ്/ ഡിഎൻബിയും (ജനറൽ സർജറി) ടി.സിഎം.സി രജിസ്‌ട്രേഷനുള്ളവരെ പരിഗണിക്കും. 50 വയസാണ് പ്രായപരിധി.

 

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10:30-ന് ആവശ്യമായ എല്ലാ അസൽ രേഖകളും സഹിതം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ- 0487 2200310

date