Skip to main content

*തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്: അഭിമുഖം ഓഗസ്റ്റ് 5-ന്*

 

 

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ.വൈ / കാസ്പ് (ആർ.എസ്.ബി.വൈ) പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ് സർജറി ഒപ്പം ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത (പ്രായപരിധി: 50 വയസ്സ്). ഇവരുടെ അഭാവത്തിൽ എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ളവരെയും പരിഗണിക്കും; ഇവർക്ക് ജനറൽ സർജറിയിൽ 1-2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയമാണ് (പ്രായപരിധി: 40 വയസ്സ്). നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.

 

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് അഞ്ചിന് രാവിലെ പത്തിന് അസൽ രേഖകൾ സഹിതം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ- 0487 2200310.

 

date