Post Category
*കർഷക തൊഴിലാളി ക്ഷേമനിധി അംശാദായ ശേഖരണം: സിറ്റിങ് തീയതികൾ പ്രഖ്യാപിച്ചു*
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരിൽ നിന്ന് അംശാദായം സ്വീകരിക്കുന്നതിനായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സിറ്റിങ് നടത്തുന്നു. കൊടകര (ഓഗസ്റ്റ് നാല്), വലപ്പാട് (ഓഗസ്റ്റ് ആറ്), പൂക്കോട് (ഓഗസ്റ്റ് ഏഴ്), കാടുകറ്റി (ഓഗസ്റ്റ് 11), അതിരപ്പിള്ളി (ഓഗസ്റ്റ് 14), പറപ്പൂക്കര (ഓഗസ്റ്റ് 18), അരിമ്പൂർ (ഓഗസ്റ്റ് 20), കാട്ടൂർ (ഓഗസ്റ്റ് 22), മുള്ളൂർക്കര (ഓഗസ്റ്റ് 31) എന്നീ പഞ്ചായത്തുകളിലാണ് നിശ്ചിത തീയതികളിൽ സിറ്റിങ് ക്രമീകരിച്ചിരിക്കുന്നത്. ബന്ധപ്പെട്ട തീയതികളിൽ അതത് പഞ്ചായത്തുകളിൽ നിന്നുള്ള കർഷക തൊഴിലാളികൾക്ക് അംശാദായം അടക്കാവുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ- 0487-2386754.
date
- Log in to post comments