*വഴിതെറ്റി കേരളത്തിലെത്തിയ തമിഴ്നാട് സ്വദേശിനിയായ വയോധിക കുടുംബത്തോടൊപ്പം മടങ്ങി*
വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വഴി തെറ്റി ആശയകുഴപ്പത്തിലായ തമിഴ്നാട് സ്വദേശിനിയായ പാപ്പ എന്ന വയോധികയെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഇടപെടലിലൂടെ കുടുംബത്തോടൊപ്പം അയച്ചു. വിയ്യൂര്‍ പൊലീസ് കണ്ടെത്തിയ ഇവരെ താത്കാലിക സംരക്ഷണത്തിനായി തൃശ്ശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലാണ് താമസിപ്പിച്ചിരുന്നത്. സ്ഥാപന സൂപ്രണ്ട് വിവരമറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ തമിഴ്നാട്ടിലെ സേലം പ്രൊബേഷന്‍ ഓഫീസറുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്. വാര്‍ത്തയറിഞ്ഞ് തൃശ്ശൂര്‍ വൃദ്ധസദനത്തിലെത്തിയ പേരക്കുട്ടി അരുള്‍ മുത്തശ്ശിയെ കൂട്ടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് ജോലി ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്താറുള്ള പാപ്പയെ കാണാതായതിനെ തുടര്‍ന്ന് കഴിഞ്ഞ 15 ദിവസമായി അന്വേഷിച്ചു വരികയായിരുന്നുവെന്ന് അരുള്‍ പറഞ്ഞു. മുത്തശ്ശിയെ സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുടുംബം.
- Log in to post comments