Skip to main content

*സിവിൽ സർവീസസ് ഫുട്ബോൾ: ഫയർ ആൻഡ് റെസ്‌ക്യൂ ടീം ചാമ്പ്യന്മാർ*

 

ജില്ലാ ഓഫീസേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിവിൽ സർവീസസ് ഫുട്ബോൾ ടൂർണമെന്റ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് തൃശ്ശൂർ കോർപ്പറേഷനെ പരാജയപ്പെടുത്തി ഫയർ ആൻഡ് റെസ്‌ക്യൂ ടീം ചാമ്പ്യന്മാരായി.

 

ഇറിഗേഷൻ, ജി.എസ്.ടി, ആരോഗ്യം, ഫയർ ഫോഴ്സ്, എൽ.എസ്.ജി.ഡി, വിദ്യാഭ്യാസം, തൃശ്ശൂർ കോർപ്പറേഷൻ തുടങ്ങി വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ടീമുകൾ മത്സരരംഗത്തിറങ്ങി. ആരോഗ്യവകുപ്പിന് വേണ്ടി മുൻ ഇന്ത്യൻ താരം ജോ പോൾ അഞ്ചേരിയും ടി.ജി. പുരുഷോത്തമനും കളത്തിലിറങ്ങി. വിവിധ ടീമുകൾക്കായി മുൻ സന്തോഷ് ട്രോഫി താരങ്ങളും അണിനിരന്നു.

 

ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഓഫീസേഴ്‌സ് ക്ലബ് ഭാരവാഹികളായ വിനോദ് കുമാർ, അനിൽകുമാർ, ജിറ്റി ജോർജ്, പ്രാൺ സിംഗ്, ജോവിൻ, അബിജിത്, അജിമോൻ എന്നിവർ ടൂർണമെന്റ് ഏകോപനത്തിന് നേതൃത്വം നൽകി.

date