Skip to main content

*ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ ഓഗസ്റ്റ് 3 മുതൽ 5 വരെ*

 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ വയർമാൻ എഴുത്തുപരീക്ഷ-2025ൽ വിജയിച്ചവർക്കായുള്ള പ്രായോഗിക പരീക്ഷ ഓഗസ്റ്റ് മൂന്ന് മുതൽ അഞ്ച് വരെ തൃശ്ശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 12 വരെയും ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് വരെയുമാണ് പരീക്ഷ. ഹാൾ ടിക്കറ്റ് 'സംരക്ഷ' ലോഗിനിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പരീക്ഷാർത്ഥികൾ കൃത്യസമയത്ത് തന്നെ ആവശ്യമായ ടൂളുകളും വയറിംഗ് സാമഗ്രികളും സഹിതം കേന്ദ്രത്തിൽ ഹാജരാകണമെന്ന് തൃശ്ശൂർ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0487-2973280.

 

date