Skip to main content

ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്

ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 31) രാവിലെ 9 ന് മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്റ്ില്‍ സംസ്ഥാന വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി ആദ്യ വില്‍പ്പന നടത്തി ഉദ്ഘാടനം ചെയ്യും. മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ ഡ്വ. വി. റിനിഷ അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രി.എ. ജബ്ബാര്‍ഹാജി  ഓണം ഖാദി മേളയുടെ സമ്മാന കൂപ്പണ്‍ വിതരണം നിര്‍വ്വഹിക്കും.

കേരളാ ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലെ വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക്  30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ, (മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടം, കോട്ടപ്പടി, മലപ്പുറം), ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാള്‍, ഖാദി സൗഭാഗ്യ താനൂര്‍, ഖാദി സൗഭാഗ്യ വട്ടംകുളം  എന്നിവിടങ്ങളിലും ജില്ലയിലെ ഖാദി ഉല്പാദന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രാമ സൗഭാഗ്യകളിലും മേള സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉപാധികളോടെ ഒരുലക്ഷം രൂപവരെ  ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പില്‍ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സംസ്ഥാനതല മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരാള്‍ക്ക് റ്റാറ്റാ ടിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സ്‌ക്കൂട്ടറും മൂന്നാം സമ്മാനമായി 30 പേര്‍ക്കു് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൌച്ചറും ഉള്‍പ്പെടുന്ന സമ്മാന പദ്ധതിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഷിബി കെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, മലപ്പുറം നഗരസഭ കൗണ്‍സിലര്‍മാരായ യമുന കെ,  ഗീത മോഹന്‍ കെ.വി, ഗിരീഷ് എം ജനറല്‍ മാനേജര്‍ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം, എം. കെ. ശ്യാംപ്രസാദ് സെക്രട്ടറി കോഴിക്കോട് സര്‍വ്വോദയ സംഘം, സി. സുധാകരന്‍ ഡയറക്ടര്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, റാണി കെ.എം പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് മലപ്പുറം തുടങ്ങിയവര്‍ പങ്കെടുക്കും.

date