Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം റൂറല്‍ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ കോട്ടക്കല്‍ മുനിസിപ്പാലിറ്റി, പൊന്മള, കോഡൂര്‍, ഒതുക്കുങ്ങല്‍ എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 സെപ്റ്റംബര്‍ മുതല്‍ 2027 മാര്‍ച്ച് 31 വരെ പാലും കോഴിമുട്ടയും വിതരണം ചെയ്യുന്നതിന് അംഗീകൃത മില്‍മ ഏജന്റുകള്‍, ക്ഷീരസഹകരണ സംഘങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍ വിതരണം ചെയ്യുന്നതിനും (തിങ്കള്‍, ബുധന്‍, വെള്ളി) മൂന്ന് ദിവസം കോഴിമുട്ട വിതരണം ചെയ്യുന്നതിനുമായി (ചൊവ്വ, വ്യാഴം, ശനി) അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി സൂപ്പര്‍വൈസര്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ടെന്‍ഡറുകള്‍ ഓാഗസ്റ്റ് 17 ഉച്ചയ്ക്ക് ഒരു മണിക്കകം ലഭ്യമാക്കണം.
date
- Log in to post comments