Post Category
റെഡ് അലർട്ട്; എറണാകുളത്ത് ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്
എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഖനന പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവെക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നിർദ്ദേശം നൽകി.
ജില്ലയിൽ ഓഗസ്റ്റ് 4-ന് റെഡ് അലർട്ടും, ഓഗസ്റ്റ് 5, 6 തീയതികളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഇത് പ്രകാരം ഓഗസ്റ്റ് 4, 5, 6 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് എറണാകുളം ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജിയോളജിസ്റ്റ് അറിയിച്ചു.
date
- Log in to post comments