Skip to main content

ഉജ്ജ്വല ബാല്യ പുരസ്‌കാരം 2025

  വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന 2025-ലെ മിഷന്‍ വാത്സല്യ- ഉജ്ജ്വലബാല്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതിസംരക്ഷണം, ഐ.ടി, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മാണം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കും, അസാമാന്യധൈര്യത്തോടെ  നടത്തിയപ്രവര്‍ത്തനം കാഴ്ചവച്ച കുട്ടികള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്.
ആറ് മുതല്‍ 11 വയസ് വരെ, 12 മുതല്‍ 18 വയസ് വരെ   പ്രായപരിധിയിലുള്ള പൊതുവിഭാഗത്തിലെയും ഭിന്നശേഷിവിഭാഗത്തിലെയും ജില്ലയിലുള്ള നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. അവസാന തീയതി സെപ്റ്റംബര്‍ 10. വിവരങ്ങള്‍ക്കും അപേക്ഷാഫോമിന് www.wcd.kerala.gov.in വിലാസം- ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം - 691013. ഫോണ്‍: 0474 2791597, 8281899461.
 
 

date