Skip to main content
..

ലോക യുവജനദിനം-റെഡ് റണ്‍ മാരത്തണ്‍

ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ യൂണിറ്റും സംയുക്തമായി ലോക യുവജനദിനത്തോടനുബന്ധിച്ച് നടത്തിയ  റെഡ് റണ്‍ മാരത്തണ്‍ മത്സരത്തില്‍ വിവിധ കോളജുകളില്‍നിന്നുള്ള 96 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പുരുഷ വിഭാഗത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലെ വിനീഷ് എസ്, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ നിരഞ്ജന പ്രകാശ് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കൊല്ലം ടി.കെ.എം കോളേജിലെ അതുല്‍ രണ്ടാം സ്ഥാനവും, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ  ശിവപ്രസാദ് മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വാണി എസ് രണ്ടാം സ്ഥാനവും, ശ്രീലക്ഷ്മി എസ് മൂന്നാം സ്ഥാനവും നേടി.
തോപ്പില്‍ക്കടവ് പാലത്തില്‍ ആരംഭിച്ച മാരത്തണ്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ.എല്‍. ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സാജന്‍ മാത്യൂസ് എം, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

 

date