Skip to main content

സൗജന്യ തൊഴില്‍പരിശീലനം

കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണസ്വയംതൊഴില്‍പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍      ബ്യൂട്ടീഷ്യന്‍ (35 ദിവസം) ഫാഷന്‍ ഡിസൈനിംഗ് (31 ദിവസം)   പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭംനടത്താന്‍ താല്‍പര്യമുള്ളവരും ആയിരിക്കണം.
ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം   ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്,  പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം, ഇറ്റിസി പി.ഒ., കൊട്ടാരക്കര വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0474-2537141, 9495245002, 8943723522, 9809976648.
 

 

date