എന്യൂമറേറ്റർ നിയമനം: അപേക്ഷ ക്ഷണിച്ചു
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടപ്പാക്കുന്ന അസംയോജിത കാർഷികേതര മേഖലയിലെ വാർഷിക സർവ്വേയുടെ (ASUSE) സർവ്വേ ജോലിക്കായി എന്യൂമറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഉത്പാദനം, വ്യാപാരം, മറ്റ് സേവനങ്ങൾ (നിർമ്മാണ മേഖല ഒഴിച്ച്) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നടത്തുന്ന വിവരശേഖരണത്തിനാണ് നിയമനം. 2027 മാർച്ച് 31 വരെയായിരിക്കും കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്ത്സ് അല്ലെങ്കിൽ കോമേഴ്സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്സ് ഒരു പ്രധാന/ഉപവിഷയമായി പഠിച്ചിരിക്കണം).
പ്രായം 35 കവിയരുത്.കമ്പ്യൂട്ടർ/ഡാറ്റ എൻട്രി പരിജ്ഞാനം, ഫീൽഡ് വർക്കിനാവശ്യമായ ശാരീരികക്ഷമത. സർവ്വേ പ്രവർത്തനങ്ങളിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.താൽപര്യമുള്ളവർ https://forms.gle/t3PYBhPc1TpC88Cs9
എന്ന ഗൂഗിൾ ലിങ്ക് വഴി 2026 ആഗസ്റ്റ് 10-നകം അപേക്ഷിക്കണം . ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വന്തം ജില്ലാ അതിർത്തിക്കുള്ളിലായിരിക്കും ജോലി. അപേക്ഷകരിൽ നിന്നും അപേക്ഷിച്ച ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അഭിമുഖത്തിന്റെ തീയതിയും സമയവും ഇ-മെയിൽ മുഖേന അറിയിക്കുന്നതായിരിക്കും.ഫോൺ:0487-2991125.ecostattsr@gmail.com
- Log in to post comments