Post Category
ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ ആഗസ്റ്റ് ആറിന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ ചേർത്തല ഗവ. പോളിടെക്നിക് കോളേജിൽ ആഗസ്റ്റ് ആറിന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും, ഉച്ചക്ക് ശേഷം ഒരു മണി മുതൽ വൈകിട്ട് നാല് വരെയും രണ്ടു ബാച്ചുകളായി നടത്തുന്നതാണ്. പരീക്ഷയുടെ ഹാൾടിക്കറ്റ് https://samraksha.ceikerala.gov.in എന്ന പോർട്ടൽ വഴി ഡൗൺലോഡ് ചെയ്ത പ്രിന്റ് എടുക്കാവുന്നതാണ്. ഹാൾടിക്കറ്റും അപേക്ഷയോടൊപ്പം നൽകിയ തിരിച്ചറിയൽ രേഖയുടെ അസ്സലും പരീക്ഷാ സമയത്ത് ഹാജരാക്കണം. ഫോൺ : 0477 2962229, 0477 2252229
date
- Log in to post comments