Skip to main content

ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഹെൽപ്പ് ഡെസ്ക് നമ്പറിൽ വരുന്ന സന്ദേശങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നൽകി ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: 9567507083, 0477 2252496, 0477 2253836.

date