Skip to main content

സമയപരിധി നീട്ടി

ജില്ലാ ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവ.പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ആഗസ്റ്റ് 17 വൈകിട്ട് 4 മണി വരെ നീട്ടിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. 

അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്റ് നമ്പറും തീയതിയും, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇമെയിൽ, പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നതായിരിക്കണം ബയോഡാറ്റ. യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളും, എസ്.എസ്.എൽ.സി, നിയമബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയ്‌ക്കൊപ്പം സമർപ്പിക്കണം. 
വിലാസം: സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം-695043.

date