Post Category
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷ കാലയളവിലേക്ക് എയര്‍ കണ്ടീഷണര്‍ ഉള്ള ടാക്‌സി പെര്‍മിറ്റ് കാര്‍/ബൊലേറോ ഡ്രൈവര്‍ സഹിതം മാസ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും 1500 സി സി യില്‍ താഴെ ഉള്ളതും ആയിരിക്കണം. ക്വട്ടേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പിക്കണം. അവസാന തീയതി ഓഗസ്റ്റ് 13 വൈകിട്ട് അഞ്ച്. ഫോണ്‍: 9446544190.
date
- Log in to post comments