കണ്ണൂര്‍ വീവേഴ്സ് സെന്റര്‍ കൈത്തറി ദിനാഘോഷം നടത്തി
കൈത്തറി തുണിത്തരങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അവബോധം നടത്തുന്നതിനായി ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ വീവേഴ്സ് സര്‍വീസ് സെന്റര്‍ 13ാമത് കൈത്തറി ദിനാഘോഷം നടത്തി. തോട്ടട ഗവ. പോളിടെക്നിക്കില്‍ നടന്ന കൈത്തറി ദിനാചരണത്തില്‍ കൈത്തറി വ്യവസായത്തിന്റെ ശക്തി, സൗന്ദര്യം, സാംസ്കാരിക പ്രാധാന്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പരിപാടികള്‍ അരങ്ങേറി. തോട്ടട ഗവ. പോളിടെക്നിക്ക് പ്രിന്‍സിപ്പാള്‍ ആശ സുകുമാരന്‍ കൈത്തറി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആനന്ദന് അദ്ധ്യക്ഷത വഹിച്ചു. പോളിടെക്നിക്ക് ടെക്സ്റ്റൈല്‍ വകുപ്പ് മേധാവി പടിയല്‍ ശിവകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ടെക്നിക്കല്‍ സൂപ്രണ്ട് സി. ഗിരിവര്മ്മ, ലക്ചറര്‍ ഗോള്‍ഡ ഹണി മധു എന്നിവര്‍ സംസാരിച്ചു. ഹാന്‍ഡ് ബ്ലോക്ക് പ്രിന്റിങ്ങ്, സ്ക്രീന്‍ പ്രിന്റിങ്ങ് തത്സമയ പ്രദര്‍ശനം, ഹാന്‍ഡ് ബ്ലോക്ക് പ്രിന്റിങ്ങ്, കൊളാഷ് നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.
- Log in to post comments