Skip to main content

*മായന്നൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം ഓഗസ്റ്റ് 13-ന്*

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ മായന്നൂർ ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (സ്വീയിംഗ് ടെക്നോളജി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. ദിവസവേതന/കരാർ അടിസ്ഥാനത്തിലാണ് നിയമനം.

കേരള സർക്കാർ അംഗീകൃത ടെക്സ്റ്റൈൽ ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ടെക്സ്റ്റൈൽ ഡിസൈനിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ എന്നിവയിലൊന്നാണ് കുറഞ്ഞ യോഗ്യത. വേതനം നിയമാനുസൃതം മണിക്കൂർ അടിസ്ഥാനത്തിൽ ലഭിക്കും. പി.എസ്.സി / എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ആളുകളെ നിയമിക്കുന്നത് വരെ മാത്രമായിരിക്കും താത്കാലിക നിയമനം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 13-ന് ഉച്ചയ്ക്ക് 12:00-ന് കോഴിക്കോട് എലത്തൂർ ഗവ. ഐ.ടി.ഐയിൽ (ഏലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0495 2371451, 0495 2461898.

date