Skip to main content

മുണ്ടിനീര് വ്യാപനം : ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി

ചിങ്ങോലി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ചിങ്ങനല്ലൂർ എൽ പി സ്കൂളിൽ ജൂൺ മാസം മുതൽ 15 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമുൾപ്പടെ മുണ്ടിവീക്കം രോഗബാധ സ്ഥിരീകരിച്ചതിനെതുടർന്ന് രണ്ടു തവണ സ്കൂൾ അടച്ചിട്ടതായും,നിലവിൽ പുതുതായി മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചെറിയ കുട്ടികൾക്കിടയിലെ രോഗസംക്രമണ സാധ്യത നടപടി സ്വീകരിക്കുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ടു ചെയ്തിട്ടുള്ള സാഹചര്യത്തിൽ ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി അനുവദിച്ച് ജില്ലാ കളകട്ർ ഉത്തരവായി.  ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർനിർവഹിക്കേണ്ടതാണ്,വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

date