Skip to main content

കെ-ടെറ്റ് പരീക്ഷ കേന്ദ്രത്തിൽ മാറ്റം

ആഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിൽ കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്ന കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ കിടങ്ങറ ഗവ. എച്ച്എസ്എസിൽ മഴക്കെടുതി മൂലം പരീക്ഷ നടത്താൻ സാധിക്കാത്തതിനാൽ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്.എസ്.എസിലേക്ക് (35006) പരീക്ഷാ കേന്ദ്രം മാറ്റിയതായി കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.  പരീക്ഷാർത്ഥികൾ നിലവിലെ ഹാൾടിക്കറ്റ് ഉപയോഗിച്ച് തന്നെ പുതിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

date