Post Category
നെഹ്റുട്രോഫി വള്ളംകളി: ടീസർ വീഡിയോ പ്രകാശനം ചെയ്തു
ആഗസ്റ്റ് 22ന് പുന്നമടക്കായലില്‍ നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ ടീസർ വീഡിയോയുടെ പ്രകാശനം റെജി ചെറിയാൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഷാജി വി നായർ നിർവഹിച്ചു. ആലപ്പുഴയുടെയും കുട്ടനാടിന്റെയും പ്രകൃതിസൗന്ദര്യവും തനത് അടയാളങ്ങളും വള്ളംകളിയുടെ ആവേശവും കോർത്തിണക്കിയ 57 സെക്കൻഡുള്ള വീഡിയോ ഒരുക്കിയിരിക്കുന്നത് സംവിധായകൻ അനുരൂപ് ആനന്ദാണ്.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും നഗരസഭാംഗങ്ങളുമായ ബെന്നി ജോസഫ്, ബിജി ശങ്കർ, സി. പ്രദീപ്, എ.എൻ.പുരം ശിവകുമാർ, ടി.ആർ. ആസാദ്, അബ്ദുൽസലാം ലബ്ബ, കെ. നാസർ, രമേശൻ ചെമ്മാപറമ്പിൽ, പി.കെ. ബൈജു, ഹരികുമാർ വാലേത്ത്, എ. കബീർ, റോയി പാലത്ര തുടങ്ങിയവർ സംബന്ധിച്ചു.
date
- Log in to post comments