സാക്ഷരത മിഷൻ വൈജ്ഞാനിക സെമിനാർ സംഘടിപ്പിച്ചു
ജില്ലാ സാക്ഷരതാ മിഷനും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും ചേർന്ന് വൈജ്ഞാനിക, സാഹിത്യ സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ജൻഡർ പാർക്കിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്‌തു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി ജഗതിരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ദീപ ജയിംസ് ആമുഖ പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് രാധാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഇക്കണോമിക്സ് വിഭാഗം അസി.പ്രൊഫസർ കെ. മുനീർ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എ.ആർ.കണ്ണൻ, അഡ്വ.ആർ. റിയാസ്, ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗ് പ്രിൻസിപ്പൽ ഡോ.എൻ.സുരേഷ്‌കുമാർ, ആലപ്പുഴ ജില്ലാ സാക്ഷരതാ മിഷൻ അസി.കോ-ഓർഡിനേറ്റർ ലേഖ.എസ്, സർവകലാശാല സംസ്കൃത വിഭാഗം അസി. പ്രൊഫസർ ഡോ.അഞ്ജു.ജെ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന സെമിനാർ സെഷനുകളിൽ ഉന്നതവിദ്യാഭ്യാസവും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പങ്കും എന്ന വിഷയത്തിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസി. പ്രൊഫസർ ഷെമിൻ, ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്‌സുകളും പ്രവേശന നടപടികളും എന്ന വിഷയത്തിൽ ചരിത്രവിഭാഗം അസി.പ്രൊഫസർ തഹാനി റസാഖ് എന്നിവർ ക്ലാസ് നയിച്ചു. സാക്ഷരതാ മിഷൻ പ്രേരക്മാർ, പ്ലസ് ടു തുല്യതപഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments