Skip to main content

മഞ്ചേരി നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ലോക ബാങ്ക് പ്രതിനിധികൾ എത്തി

മഞ്ചേരി നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ലോക ബാങ്ക് പ്രതിനിധികൾ എത്തി. ലോകബാങ്ക് പ്രതിനിധികളായ സീനിയർ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് മൃദുല സിംഗ്, സീനിയർ എൻവിയോൺമെന്റ് സ്പെഷലിസ്റ്റ് ദീപ ബാലകൃഷ്ണൻ , ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എൻവിയോൺമെന്റ് സ്പെഷലിസ്റ്റ് ഗിരീഷ് ശുക്ല എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

 

കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം  നഗരസഭയിൽ നടത്തുന്ന  ബയോ മൈനിങ് പദ്ധതി യുടെ   പ്രവർത്തിപുരോഗതി  വിലയിരുത്തിയ  സംഘം   എത്രയും പെട്ടെന്ന്  നിലവിൽ  ബയോ മൈനിങ്  പ്രവർത്തനത്തിന്റെ ഭാഗമായി കെട്ടി കിടക്കുന്ന ആർ ഡി എഫ്   സ്ഥലത്തു നിന്നും നീക്കം ചെയ്ത്    മഴയുടെ  സ്ഥിതി നോക്കി  പ്രവർത്തി പുനർ ആരംഭിക്കാനും  എത്രയും പെട്ടെന്ന്  പദ്ധതി പൂർത്തീകരണം  നടത്താനും   കരാർ കമ്പനി പ്രതിനിധികൾക്കു  നിർദ്ദേശം നൽകി.   പ്ലാസ്റ്റിക് മാലിന്യങ്ങൾ  നീക്കം ചെയ്ത്   ഡാൽമിയ  സിമന്റ്‌ കമ്പനിക്ക്  കൈമാറുന്ന പ്രവർത്തനം നടത്താനും  അതിനു ശേഷം  ക്രീമറ്റോറിയം പരിസരത്ത് അടക്കമുള്ള  ലെഗസി  മാലിന്യങ്ങൾ എടുത്തു  പ്രദേശം മൊത്തം മാലിന്യമുക്തമാക്കി   സോഷ്യൽ ഫോറെസ്ട്രി സഹായത്തോടെ  ഭൂമിക്കു ചുറ്റും  ചെടികൾ നട്ട്  (ഗ്രീൻ ബെൽറ്റ് )ഭൂമി വീണ്ടെടുക്കുന്ന പ്രവൃത്തി  പൂർത്തിയാക്കാനും ബന്ധപെട്ടവർക്കു നിർദ്ദേശം  നൽകി.

 

നഗരസഭയെ പ്രതിനിധികരിച്ച് നഗരസഭ ഹെൽത്ത്‌ വിഭാഗം ഉദ്യോഗസ്ഥർ, മാലിന്യസംസ്ക്കരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകി. ജില്ലാ പ്രൊജക്റ്റ്‌ മാനേജ്മെന്റ് യൂണിറ്റ് , പ്രൊജക്റ്റ്‌ മാനേജ്മെന്റ് കൺസൽട്ടൻസി, ടെക്നിക്കൽ കൺസൽട്ടൻസി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ , പി ഐ യു എൻജിനീയർ എന്നിവർ സംബന്ധിച്ചു.

date