Skip to main content

ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് ഏഴ്)

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീക്യത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദിമേള 2026 ന്റെ ജില്ലാതല ഉദ്ഘാടനവും നവീകരിച്ച പത്തനംതിട്ട ഖാദി ഗ്രാമസൗഭാഗ്യയുടെ ഉദ്ഘാടനവും ഇന്ന് (ഓഗസ്റ്റ് ഏഴ്) രാവിലെ 9.30 ന് ജിം പാലസില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ നിര്‍വഹിക്കും.  നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ മിസ്ന ആരിഫ് അധ്യക്ഷയാകും. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എസ് ഫാത്തിമ ആദ്യ വില്‍പന നിര്‍വഹിക്കും.

date