Post Category
ഭക്ഷണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
ആഗസ്റ്റ് 22 ന് പുന്നമടക്കായലിൽ നടക്കുന്ന 72ാമത് നെഹ്റുട്രോഫി വള്ളംകളി-2026 ന്റെ കവറേജിന് എത്തുന്ന മാധ്യമപ്രവർത്തകർക്കും മാധ്യമ ഏകോപനത്തിനായി നിയോഗിക്കപ്പെടുന്ന ഇൻഫർമേഷൻസ്-പബ്ലിക് റിലേഷൻസ് വകുപ്പ് ജീവനക്കാർക്കും അനുബന്ധ സേവനങ്ങൾ ചെയ്യുന്നവർക്കും ഉച്ചഭക്ഷണ പാഴ്സൽ ലഭ്യമാക്കുന്നതിന് ഹോട്ടലുകൾ, കാറ്ററിംഗ് ഏജൻസികൾ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആഗസ്റ്റ് 14ന് വൈകുന്നേരം നാലിന് മുൻപ് പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ & ജില്ലാ ഇൻഫർമേഷൻ ഓഫീസര്‍, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2251349.
date
- Log in to post comments