ശുചിത്വവും അണുനശീകരണവും
* പന്നിഫാമും പരിസരവും അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനും ജൈവസുരക്ഷാമാര്‍ഗ്ഗങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനും മുഖ്യപരിഗണന നല്‍കണം. ഫാമിനകത്ത് ഉപയോഗിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും ഉറപ്പുവരുത്തണം. ഫാമില്‍ അനാവശ്യസന്ദര്‍ശകരുടെയും, വാഹനങ്ങളുടെയും പോക്കുവരവ് കര്‍ശനമായി നിയന്ത്രിക്കണം. മറ്റ് പന്നിഫാമുകള്‍ സന്ദര്‍ശിക്കുന്നതും ഒഴിവാക്കണം. പുറത്തുനിന്ന് വരുന്നവര്‍ ഫാമില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അവരുടെ വാഹനങ്ങളും പാദരക്ഷകളും അണുവിമുക്തമാക്കണം. പുറത്തുനിന്ന് ഫാമിലേക്ക് ഉപകരണങ്ങള്‍ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ കയറ്റാവൂ. ബ്ലീച്ചിങ് പൗഡര്‍ മൂന്ന് ശതമാനം ലായനി ഫാമുകളില്‍ ഉപയോഗിക്കാവുന്ന എളുപ്പത്തില്‍ ലഭ്യമായ അണുനാശിനിയാണ്. ഒരുലിറ്റര്‍ വെള്ളത്തില്‍ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി കൂടും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഫാമിലും പരിസരങ്ങളിലും സോഡിയം ഹൈഡ്രോക്‌സൈഡ് രണ്ട് ശതമാനം വീര്യമുള്ളത്, ബ്ലീച്ചിങ് പൗഡര്‍, കുമ്മായം എന്നിവ വിതറുന്നതും അണുനശീകരണമാര്‍ഗമാണ്.
- Log in to post comments