Post Category
ആദിവാസി ഊരുകളില്‍ 'സഞ്ചരിക്കുന്ന റേഷന്‍കട' സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെ യ്തു
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ചാലക്കുടി താലൂക്ക് പരിധിയില്‍ വരുന്ന അടിച്ചില്‍ത്തൊട്ടി, വെട്ടുവിട്ടുകാട് എന്നീ ആദിവാസി ഊരുകളിലേക്ക് വാതില്‍പ്പടിയായി റേഷന്‍ എത്തിച്ചു നല്‍കുന്ന 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതി ആരംഭിച്ചു. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ പരിപാടി സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സതീഷ് കുമാര്‍ ചടങ്ങില്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ മഹേശ്വരി, ജോയ്, നാ?ഗപ്പന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി.ജെ. ആശ , ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments