എച്ച്.ഐ.വി. എയ്ഡ്‌സ് ബോധവത്കരണം: റെഡ് റിബ്ബണ്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റെഡ് റിബ്ബണ്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. എച്ച്.ഐ.വി. എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എട്ട്, ഒമ്പത്, 11 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം നടത്തിയത്.
തൃശ്ശൂര്‍ ഗവ. മോഡല്‍ എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 164 കുട്ടികള്‍ പങ്കെടുത്തു. കൈപ്പമംഗലം ജി.എഫ്.വി.എച്ച്.എസ്. സ്‌കൂളിലെ ടി.എ. ആവണി, കെ.വി. നവമി എന്നിവര്‍ ഒന്നാം സ്ഥാനവും കരൂപ്പടന്ന ജി.എച്ച്.എസ്. സ്‌കൂളിലെ പി.ആര്‍. യദുകൃഷ്ണ, വി.എ. ശ്രീഹരി എന്നിവര്‍ രണ്ടാം സ്ഥാനവും കൊരട്ടി എല്‍.എഫ്.സി.എച്ച്.എസ്. സ്‌കൂളിലെ ദേവ് എസ്. മേനോന്‍, എം.യു. ഗോപാല്‍ കൃഷ്ണന്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി. സോണിയ ജോണി ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി.
ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ സി.എം. ശ്രീജ , ഗവ. മോഡല്‍ എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് ഹെഡ് മിസ്ട്രസ് ഡോ. ബിന്ദു, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷൈനി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ അല്‍ജോ സി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ്, കെ.എസ്.എ.സി.എസ്., ടിബി ഓഫീസ് ജീവനക്കാരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
- Log in to post comments