Skip to main content

തീറ്റപ്പുല്‍കൃഷി വികസന പദ്ധതി; അപേക്ഷ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലെ വിവിധ പദ്ധതി ഘടകങ്ങള്‍ക്ക് അര്‍ഹരായ വ്യക്തികള്‍/ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 20 സെന്റിന് മുകളില്‍ സങ്കര നേപ്പിയര്‍ പുല്‍കൃഷി, ജലസേചനത്തിനുള്ള ധനസഹായം (ഒരേക്കര്‍ വരെയും, ഒരേക്കറിന് മുകളിലും) പുല്‍കൃഷി യന്ത്രവല്‍ക്കരണ പദ്ധതി ഘടകങ്ങള്‍, തരിശുഭൂമിയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പുല്‍കൃഷി തുടങ്ങിയവയാണ് പ്രധാനപദ്ധതികള്‍. www.ksheerasree.kerala.gov.inല്‍ ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ ക്ഷീരവികസന യൂണിറ്റുകളിലും ക്ഷീര സഹകരണ സംഘത്തില്‍ നിന്നും ലഭിക്കും.

date