Skip to main content

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ 14ന്

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 14ന് നടക്കും.  നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും, പുതുതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും, മുന്‍പ് അഡ്മിഷന്‍ നേടി ബ്രാഞ്ച് മാറ്റമോ സ്ഥാപനമാറ്റമോ വേണ്ടവര്‍ക്കും പങ്കെടുക്കാം. എല്ലാ വിഭാഗത്തിലുമുള്ള റാങ്കുകാര്‍ അന്നേദിവസം രാവിലെ ഒന്‍പതിനും 10നും ഇടയിലായി കോളജില്‍ നിശ്ചിത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് www.polyadmission.org/let, ഫോണ്‍: 0466 2220450.  

date