Post Category
ഓണം വാരാഘോഷം : പായസ മത്സരം 23ന്
ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ആഗസ്റ്റ് 23ന് പായസ മത്സരം നടത്തുന്നു. കനകക്കുന്നിലെ സൂര്യകാന്തിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 7,500 രൂപ വീതവും മെമന്റോകളും സമ്മാനമായി നൽകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/Rq84ZNjn7nsEj4Mr7 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അറിയിച്ചു. രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21 വൈകിട്ട് 3 മണി. കൂടുതൽ വിവരങ്ങൾക്ക്: 9745261235, 9995264834.
date
- Log in to post comments