Skip to main content

തൊഴിൽമേള

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽസ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 11 നാണ് ജോബ് ഡ്രൈവ് നടക്കുന്നത്.  

പത്താം ക്ലാസ് യോഗ്യത മുതൽ ബിരുദം, ബി.ടെക്, എൽ.എൽ.ബി, എം.ബി.എ, ഡിപ്ലോമ, ഐ.ടി.ഐ (ഡീസൽ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ), ജി.ഡി.എ, എ.എൻ.എം  എന്നീ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. 

മേളയിൽ മാനേജ്മെന്റ് ട്രെയിനി, ഇമിഗ്രേഷൻ കൺസൾട്ടന്റ്, അസിസ്റ്റന്റ് മാനേജർ അക്കൗണ്ടന്റ്, ജനറൽ മാനേജർ ഓപ്പറേഷൻസ്, റീജിയണൽ സെയിൽസ് മാനേജർ, സ്റ്റുഡന്റ് കൗൺസിലർ, കേസ് മാനേജർ കാനഡ, സെയിൽസ് കൺസൾട്ടന്റ്, ടെക്‌നീഷ്യൻ, ഗ്രാജുവേറ്റ്/ഡിപ്ലോമ ട്രെയിനീസ്, പി.എം.എസ് ട്രെയിനീസ്, കെയർ അസിസ്റ്റന്റ്, വാർഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് അഭിമുഖങ്ങൾ നടക്കുന്നത്.  ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റ് ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും പങ്കെടുക്കാവുന്നതാണ്.  രജിസ്‌ട്രേഷന് ആധാർ കാർഡ്  നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനങ്ങളും എംപ്ലോയബിലിറ്റി സെന്റർ നൽകും. കൂടുതൽ വിവരങ്ങൾക്ക് : 8921916220, 0471-2992609

date