Skip to main content

വനമിത്ര പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

വനവികസന-ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയവര്‍ക്കായി വനം വന്യജീവി വകുപ്പ് നല്‍കുന്ന 2026-27 വര്‍ഷത്തെ 'വനമിത്ര' പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കണ്ടല്‍ക്കാടുകള്‍, ഔഷധസസ്യങ്ങള്‍, ജൈവവൈവിധ്യം, കൃഷി എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മലപ്പുറം ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘുകുറിപ്പും ചിത്രങ്ങളും സഹിതം സെപ്തംബര്‍ 10-നകം 'അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സാമൂഹ്യ വനവത്കരണ വിഭാഗം, മലപ്പുറം' എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0483 2734803, 8547603857, 8547603864.

date