Skip to main content

വിദ്യാതീരം ദത്തെടുക്കൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

രക്ഷിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന ഉന്നത വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ 2026-27 പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ എസ്.എസ്.എൽ.സി ജയിച്ചിരിക്കണം.  മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. അപേക്ഷഫോം അതത് മത്സ്യഭവനുകളിൽ നിന്ന് ലഭ്യമാകുന്നതാണ്.  അവസാന തീയതി ആഗസ്റ്റ് 31.  ​ഫോൺ : 0477 2251103

date