അറിയിപ്പുകള്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള പ്രവേശനത്തില്‍ മാറ്റം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള വാഹനങ്ങളുടെയും രോഗികളുടെയും പ്രവേശനം കാരന്തൂര്‍ റോഡില്‍ പി.എം.എസ്.എസ്.വൈ/കാഷ്വാലിറ്റി ബ്ലോക്ക് ഗേറ്റിന് സമീപം പുതുതായി നിര്‍മിച്ച ഗേറ്റിലൂടെ ക്രമീകരിക്കും. ഈ ബ്ലോക്കിലേക്കുള്ള വാഹനങ്ങള്‍ ഓഗസ്റ്റ് 22 മുതല്‍ കാരന്തൂര്‍ റോഡ് ഭാഗത്തുള്ള പ്രധാന കവാടം വഴി പ്രവേശിച്ച് രോഗികളെ ഇറക്കിയ ശേഷം മുന്നോട്ടുപോയി യു ടേണ്‍ എടുത്ത് ഈ ഗേറ്റ് വഴി തന്നെ കാര്‍ന്തൂര്‍ റോഡില്‍ പ്രവേശിച്ച് തിരികെ പോകണം. പാര്‍ക്കിങ് ആവശ്യമുള്ള വാഹനങ്ങള്‍ക്ക് കാരന്തൂര്‍ റോഡിനരികിലുള്ള എച്ച്.ഡിഎസ് പേ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കാം. മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളിലൂടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി.ജി സീറ്റൊഴിവ്
മാനന്തവാടി ഗവ. കോളേജില്‍ എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ്, എം.എ ഇംഗ്ലീഷ്, എം.എ ഡെവലപ്‌മെന്റ് ഇകണോമിക്‌സ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ഓഗസ്റ്റ് 22നകം നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 9495647534.
മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടുപകരണ റിപ്പയറിങ് കോഴ്സ്
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വീട്ടുപകരണ റിപ്പയറിങ് കോഴ്സില്‍ അഡ്മിഷന്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.
- Log in to post comments