Skip to main content

അൻപ് വീട് പദ്ധതി:  അപേക്ഷ ക്ഷണിച്ചു

 

ബുദ്ധിപരവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതവും മാന്യവുമായ താത്കാലിക സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന 'അൻപ് വീട്' പദ്ധതിയിലേക്ക്   അപേക്ഷ ക്ഷണിച്ചു.

മാതാപിതാക്കൾക്കോ പരിചാരകർക്കോ ചികിത്സ, യാത്ര, അടിയന്തര സാഹചര്യം, വിശ്രമം എന്നിവ ആവശ്യമായി വരുന്ന അവസരങ്ങളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സുരക്ഷിതമായ താമസവും പരിചരണവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് പദ്ധതി നടപ്പിലാക്കാൻ താല്പര്യമുള്ള അനുയോജ്യമായ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ഭിന്നശേഷി കുടുംബങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം.  നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ  സമർപ്പിക്കേണ്ട 
അവസാന തീയതി ഓഗസ്റ്റ് 31.
വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം.

അപേക്ഷാ ഫോമും പദ്ധതിയുടെ കൂടുതൽ വിവരങ്ങളും sjd.kerala.gov.in ൽ  ലഭിക്കും.ഫോൺ : 0484 2425377.

date