Post Category
വിമുക്തഭടന്മാര്‍ക്കായി സാമ്പത്തിക സഹായം
ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരായ വിമുക്തഭടന്മാര്‍ക്കും വിമുക്തഭടവിധവകള്‍ക്കും പ്രായം, വരുമാന പരിധി, സേവനകാലം എന്നിവയ്ക്ക് വിധേയമായി 2026-ലെ സൈനിക ബോര്‍ഡ് മീറ്റിങ്ങിനോടനുബന്ധിച്ച് സാമ്പത്തിക സഹായം അനുവദിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
വരുമാന സര്‍ട്ടിഫിക്കറ്റ് (വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെ), വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ഡിസ്ചാര്‍ജ് ബുക്ക്, ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജ് എന്നിവയുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 30 ന് മുന്‍പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222904
date
- Log in to post comments