സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു
സപ്ലൈകോ ജില്ല ഓണം ഫെയര്‍ 2026 ന് ആരംഭം. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം ആക്‌സിസ് ബാങ്കിന് സമീപം താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം നിര്‍വഹിച്ചു. അബിന്‍ വര്‍ക്കി എംഎല്‍എ അധ്യക്ഷനായി. ജില്ല സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ്, സപ്ലൈകോ കോട്ടയം അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ ഇ ജി മഞ്ജു, ഡിപ്പോ മാനേജര്‍ പ്രിയ സി ശങ്കര്‍, ജൂനിയര്‍ മാനേജര്‍ എ പി ബിന്ദുമോള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സതീഷ് കൊച്ചുപറമ്പില്‍, എ ഷംസുദ്ദീന്‍, സനോജ് മേമന, എന്‍ ബാബുവര്‍ഗീസ്, സമദ് മേപ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
എല്ലാവിധ പലവ്യഞ്ജനങ്ങളും അരിയും സബ്‌സിഡി, ഫ്രീസെയില്‍ നിരക്കില്‍ ലഭിക്കും. അഞ്ച് മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടിനോടൊപ്പം പ്രത്യേക ഓഫറുകളോടെയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി സ്റ്റാള്‍, മില്‍മ, കുടുംബശ്രീ സ്റ്റാള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 25 വരെ അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കും.
ചിത്രം:
സപ്ലൈകോ ജില്ല ഓണം ഫെയര്‍ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിക്കുന്നു
- Log in to post comments